ചുരുങ്ങിയ കാലയളവിൽ തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തിയ എജ്യൂപോർട്ട് ത്യശ്ശൂരിൽ കൂടി ചുവടുറപ്പിക്കുകയാണ്. നിലവിൽ ഓൺലൈൻ പരിശീലനത്തിന് പുറമെ മലപ്പുറം ഇൻകലിലുള്ള ക്യാംപസിൽ രണ്ടായിരത്തോളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂർണ്ണമായും സൗഹൃദപരമായ കാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്. NEET, J.E.E, CUET എന്നീ എൻട്രൻസ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വർഷം മുതൽ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി NEET, J.E.E ഫൗണ്ടേഷൻ ക്ലാസുകൾ കൂടി എജ്യൂപോർട്ട് നൽകുന്നുണ്ട്.
മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രൊഫഷണനുകൾ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാൻ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോർട്ടിനെ തേടിയെത്തിയത്. ലണ്ടൻ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക്എക്സ് അവാർഡ്സിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിൽ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാർട്ടപ്പ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എജ്യൂപോർട്ടിനെ വിശേഷിപ്പിച്ചത്.
വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടർച്ചയായി ഉറക്കമില്ലാത്ത രാത്രികൾ, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ NEET, J.E.E പരീക്ഷ എഴുതുന്നവരിൽ 55% വിദ്യാർത്ഥികളും ഇത്തരം മാനസിക സംഘർഷം നേരിടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മാനസിക പ്രതിസന്ധിയിലാക്കാറുണ്ട്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അജാസ് മുഹമ്മദ് ജാൻഷർ എജ്യൂപോർട്ട് ആരംഭിക്കുന്നത്. കൃത്യവും വ്യക്തവുമായ പാഠ്യ പദ്ധതിയുണ്ടെങ്കിൽ ഏതൊരു പരീക്ഷയും എളുപ്പത്തിൽ മറികടക്കാം എന്നതാണ് എജ്യൂപോർട്ടിന്റെ വിജയ മന്ത്രം. അത് ശരിയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പിന്റെ മൂന്ന് വർഷത്തെ വളർച്ചയും.
ഇന്ത്യയിലാദ്യമായി AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേർണിംഗ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും, മുൻവിധിയില്ലാതെ അവരുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും, അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അഡാപ്റ്റിലൂടെ എജ്യൂപോർട്ടിന് സാധിക്കുന്നു. AdAPT എന്ന പേഴ്സണലൈസ്ഡ് ലേർണിംഗ് സിസ്റ്റം തന്നെയാണ് എജ്യൂപോർട്ടിന്റെ വിജയം. NEET, J.E.E എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേർണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, J.E.E വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദ്ദരഹിതവും വിദ്യാർത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എഡ്യൂപ്പോർട്ട് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
എഞ്ചിനീയറിംഗ് ദി ഫ്യൂച്ചർ ഓഫ് കേരള’ എന്ന പദ്ധതിയിലൂടെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും പഠനത്തിൽ മുന്നാക്കം നിൽക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികൾക്ക് AIIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്- മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം എഡ്യൂപോർട്ട് ഈ വർഷം ആരംഭിക്കും. അർഹരായ 5000 ത്തോളം കുട്ടികൾക്കാണ് എജ്യൂപോർട്ടിന്റെ ഈ പദ്ധതിയിൽ പരിശീലനം നേടാൻ സാധിക്കുക. എജ്യുക്കേഷൻ പ്രൊവൈഡർ എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോർട്ട് ഈ ഉദ്യമത്തിലൂടെ നിർവഹിക്കുന്നത്.
Be the first to comment