
ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ BKC സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്വന്തമായി ഒരു സ്റ്റോർ തുറക്കുന്നതിനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി സജീവമായിരുന്നു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) സ്ഥിതി ചെയ്യുന്ന സ്റ്റോർ ഉപഭോക്താക്കൾക്കായി ഉടൻ തുറക്കും. കൂടാതെ, ഉടൻ തന്നെ ഡൽഹിയിലും ആപ്പിൾ ഒരു സ്റ്റോർ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, എയർപോഡുകൾ, ആപ്പിൾ വാച്ചുകൾ, ആപ്പിൾ ടിവികൾ, ഹോംപോഡുകൾ എന്നിവയും ആപ്പിളിന്റെ ട്രേഡ്-ഇൻ പ്രോഗ്രാമിലേക്കുള്ള ആക്‌സസും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും സ്റ്റോറിൽ ലഭിക്കും.
തങ്ങളുടെ പുതിയ സ്റ്റോർ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിളിന്റെ ആരാധകർക്ക് ആപ്പിൾ BKC പുതിയ വാൾപേപ്പർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ, ആപ്പിൾ മ്യൂസിക്കിൽ പുതിയ പ്ലേയ് ലിസ്റ്റും ആരാധകർക്ക് ലഭ്യമാക്കും.
Be the first to comment