കോട്ടയം:ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയമായ “അക്ഷരം മ്യൂസിയം ” മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയം നിർമ്മിച്ചത്.നാട്ടകം ഇന്ത്യാ പ്രസ് കോംപൗണ്ടിലാണ് ഭാഷ – സാഹിത്യ – സാംസ്കാരിക മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് സഹകരണ സംഘം രജിസ്ട്രാർ അവധി അനുവധിച്ചിട്ടുണ്ട്.
Be the first to comment