ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം ചൂടി ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ്. ഇന്നു നടന്ന ഫൈനലില്‍ ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചായിരുന്നു കിരണിന്റെ ജയം. സ്‌കോര്‍ 21-19, 22-20. കിരണിന്റെ രണ്ടാമത്തെ ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡീഷ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു റാവത്തിനെ പരാജയപ്പെടുത്തിയായിരുന്നു കിരണ്‍ ആദ്യ കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു കിരണും ജപ്പാന്‍ താരവും പുറത്തെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഇന്തോനഷ്യന്‍ താരം ടോമി സുഗിയാര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് കിരണ്‍ ഫൈനലിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്.
Be the first to comment