78-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലഡാക്കിലെ 14,000 അടി ഉയരമുള്ള കടുപ്പമേറിയ ഭൂപ്രദേശത്ത് ത്രിവർണ പതാകയുയർത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ ഭാരതത്തിന്റെ പതാക പാറി.
#ITBP personnel of 24 Bn (NW Frontier)celebrate the 78th Independence Day in Leh, Ladakh, braving inhospitable terrain at over 14,000 feet with low oxygen levels. Their unwavering spirit stands tall amidst the toughest conditions! 🇮🇳 #IndependenceDay2024 #Himveers pic.twitter.com/7vvBwGmWUc
— ITBP (@ITBP_official) August 15, 2024
പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.’ഭാരത് മാതാ കി ജയ്’, ‘വന്ദേമാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു ആഘോഷം. തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികരാണ് ‘ഹിംവീർസ്’.
VIDEO | 78th Independence Day: ITBP personnel of NW frontier hold a march with the tricolour at 14,000 feet high inhospitable terrain of Leh, Ladakh.
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/yM45ZV6Pe0
— Press Trust of India (@PTI_News) August 15, 2024
ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ ഇവർ വിന്യസിക്കപ്പെട്ടിരിക്കുന്നു. പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും സംഘത്തിൽ ഉൾപ്പെടും.
Be the first to comment