പൊതുജനങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ വീഡിയോഗ്രാഫി മത്സരം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭക വർഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ വിജയഗാഥകൾ പ്രചരിപ്പിക്കുന്നതിനും അത് വഴി പുതു സംരംഭകർക്ക് പ്രചോദനം നൽകുന്നതിനുമാണ് മത്സരം. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ  വിജയഗാഥ രേഖപ്പെടുത്തുന്ന 5 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക.

വീഡിയോകൾ വ്യവസായ/മീഡിയ മേഖലകളിലെ വിദഗ്ദ്ധരും ഉദ്യോഗസ്ഥരും അടങ്ങിയ പാനൽ വിലയിരുത്തി വിജയികളെ നിശ്ചയിക്കും. അപേക്ഷകൾ ഫെബ്രുവരി 28 നകം നൽകണം. മത്സരത്തെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും വിശദമായ നിയമാവലിയും വീഡിയോ സമർപ്പിക്കേണ്ട വിധവും ജനുവരി 30 മുതൽ www.industry.kerala.gov.inൽ പരിശോധിക്കാം. 

Be the first to comment

Leave a Reply

Your email address will not be published.


*