വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ഏറ്റുമാനൂർ: മൃഗസംരക്ഷണ വകുപ്പ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വെറ്ററിനറി ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തവളക്കുഴി ക്ഷീരകർഷക സംഘത്തിൽ ക്ഷീര കർഷകർക്ക് വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. പശുക്കൾക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് റ്റി.ഡി. മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഓഫീസർ ഡോ മാൻസി ബാബുജി, ലൈവ്സ്റ്റോക്ക് ഇൻസ്പക്ടർ അനീഷ് കെ, സുചിത്ര എൻ.ജി തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*