ഗെയിമർമാരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ ‘ഇൻഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയിൽ

ഇൻഫിനിക്സ് ജിടി 20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയാടെക്കിന്റെ മിഡ്റേഞ്ച് ചിപ്പ്സെറ്റായ ഡൈമെൻസിറ്റി 8200 അൾടിമേറ്റ് ശക്തിപകരുന്ന ഫോണിൽ 144 ഹെർട്സ് റിഫ്രഷ് റേറ്റും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ബാങ്ക് ഓഫറുകൾ ഉൾപ്പടെ 24999 രൂപയ്ക്ക് ഫോൺ വാങ്ങാനാവും. പരിമിത കാലത്തേക്ക് മാത്രമേ ഫോൺ ഈ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയുള്ളൂ.

ആകർഷകമായ സൈബർ മെക്കാ ഡിസൈനിലാണ് ഇൻഫിനിക്സ് ജിടി 20 പ്രോ. ഇതിന്റെ ബാക്ക് പാനലിലെ എൽഇഡി ഇന്റർഫെയ്സിൽ 8 കളർ കോമ്പിനേഷനിലുള്ള വ്യത്യസ്തങ്ങളായ ലൈറ്റിങ് ഇഫക്ടുകൾ പ്രവർത്തിപ്പിക്കാനാവും. ഒര ഗെയിമിങ് ഡിവൈസ് എന്ന നിലയിലാണ് കമ്പനി ഈ ഫോൺ അവതരിപ്പിക്കുന്നത്. ഗെയിമർമാർക്ക് വേണ്ടി പ്രത്യേകം കൂളിങ് ഫാനും ഫോണിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മീഡിയാ ടെക്ക് ഡൈമെൻസിറ്റി 8200 അൾടിമേറ്റ് പ്രൊസസർ ചിപ്പിൽ 12 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണിനുണ്ട്. ഇതിലെ പിക്സൽ വർക്ക്സ് ടർബോ ഡിസ്പ്ലേ ഗെയിമിങ് ചിപ്പ് 90 എഫ്പിഎസ് ഫ്രെയിം റേറ്റ്, എസ്ഡിആർ-എച്ച്ഡിആർ ഉൾപ്പടെയുള്ള ഡിസ്പ്ലേ ഫീച്ചറുകൾക്ക് പിന്തുണ നൽകും. 6.78 ഇഞ്ച് 10 ബിറ്റ് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണിതിന്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്. ജെബിഎലിന്റെ സ്പീക്കറുകളാണ് ഫോണിൽ. 5000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. ഫോൺ ചൂടാകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഇൻഫിനിക്സിന്റെ വിസി ചേമ്പർ കൂളിങ് സാങ്കേതിക വിദ്യയും ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ്ല 14 അടിസ്ഥാനമാക്കിയുള്ള എക്സ് ഒഎസ് 10 ആണ് ഫോണിലുള്ളത്. മൂന്ന് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റും ഫോണിൽ ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*