ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേൽക്കും. ഇരുപത്തിരണ്ടു വർഷത്തിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്.

വിരമിച്ച എംഡിയും സിഇഒയുമായ സി.പി ഗുർനാനിക്ക് പകരക്കാരനായാണ് മോഹിത് ജോഷിയെ ടെക് മഹീന്ദ്ര നിയമിച്ചിട്ടുള്ളത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സാങ്കേതിക ഉപദേശക വിഭാഗം മുൻ ഇൻഫോസിസ് ചെയർമാനെ 2023 ഡിസംബർ 20 മുതൽ 2028 ഡിസംബർ 19 വരെയുള്ള അഞ്ച് വർഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ജൂൺ വരെ ജോഷി ഇൻഫോസിസിൽ തുടരും. അദ്ദേഹം അവധിയിലായിരിക്കുമെന്നും കമ്പനിയുമായുള്ള അവസാന തീയതി 2023 ജൂൺ 9 ആയിരിക്കുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇൻഫോസിസ് അറിയിച്ചു. ജോഷിയെ വിട്ടയക്കാൻ ഐടി ഭീമൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ സേവനങ്ങൾ നിലനിർത്താൻ അവസാന നിമിഷം വരെ ശ്രമം നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇൻഫോസിസിൽ, ഫിനാക്കിൾ (ബാങ്കിംഗ് പ്ലാറ്റ്‌ഫോം), AI/ഓട്ടോമേഷൻ പോർട്ട്‌ഫോളിയോ എന്നിവ ഉൾപ്പെടുന്ന ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് & ഹെൽത്ത്‌കെയർ, സോഫ്റ്റ്‌വെയർ ബിസിനസുകളുടെ തലവനായിരുന്നു മോഹിത്. ഇന്റേണൽ സിഐഒ ഫംഗ്‌ഷന്റെയും ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചുമതലയും അദ്ദേഹത്തിനായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*