![ICH Kottayam](https://www.yenztimes.com/wp-content/uploads/2024/09/ICH-Kottayam-678x381.jpg)
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായ അണുബാധയുള്ള കുട്ടികളുടെ ശരീര ശ്രവങ്ങളിലെ അണുക്കളെ കണ്ടുപിടിക്കാനുള്ള നൂതന സംവിധാനം ഒരുങ്ങുന്നു.
ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്ടി സീമിയ തുടങ്ങിയ അസുഖബാധിതരായ കുട്ടുകൾക്ക് രണ്ടുമണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാനുള്ള നൂതന സംവിധാനമായ മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ സെപ്തംബർ 28ന് വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചില സ്വകാര്യ ആശുപത്രി ലാബുകളിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവ്വീസസ്സ് എന്ന സ്ഥാപനമാണ് 25 ലക്ഷം രൂപ വിലവരുന്ന മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ വാങ്ങി നല്കുന്നതെന്ന് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ പി ജയപ്രകാശ് അറിയിച്ചു.
Be the first to comment