ഇന്‍സ്റ്റഗ്രാമിന് സാങ്കേതിക തകരാര്‍? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

‘ഇന്‍സ്റ്റ മെറ്റീരിയലായ’ കിടുക്കാച്ചി പിക്‌സും കമന്റ്‌സും റീലും പോസ്റ്റ് ചെയ്യാനിരുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉള്‍പ്പെടെ ഇന്നും ഇന്‍സ്റ്റ തളര്‍ത്തി. ഇന്ത്യയിലെ പല ഉപയോക്താക്കളും ഇന്ന് ഉച്ച മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഉപയോക്താക്കള്‍ക്ക് ഒരു തടസവും കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാനാകുന്നുണ്ടെങ്കില്‍, ചിലര്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ പോലും പറ്റുന്നില്ല. ചിലര്‍ക്ക് പോസ്റ്റ് ചെയ്യാന്‍ മാത്രമാണ് പറ്റാത്തത്. ഇക്കൂട്ടര്‍ക്ക് ഇഷ്ടംപോലെ റീല്‍സ് കാണുന്നതിന് തടസമില്ല. ഈ അല്ലറ ചില്ലറ കുഴപ്പങ്ങള്‍ ഇന്ത്യക്കാരായ ഇന്‍സ്റ്റ പ്രേമികള്‍ക്ക് വല്ലാത്ത രസംകൊല്ലിയാകുന്നുണ്ടെന്നാണ് എക്‌സില്‍ ഉള്‍പ്പെടെ വരുന്ന പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

ഡൗണ്‍ ഡിറ്റക്ടറില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഇന്ത്യയിലെ 6500ലേറെ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ഡൗണായി. ചിലര്‍ക്ക് ചൊവ്വാഴ്ച വൈകീട്ട് മുതല്‍ കണ്ടന്റ് ലോഡാകുന്നതിന് ഉള്‍പ്പെടെ തടസമുണ്ടായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിലും ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇന്‍സ്റ്റഗ്രാം അടിക്കടി ഡൗ ണ്‍ ആകുന്നതിന് പിന്നില്‍ ചില ബഗ്ഗുകളാണെന്നാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*