വാഹന ഇൻഷ്വറൻസ് പ്രീമിയം കൂട്ടുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തേർഡ് പാർട്ടി മോട്ടോർ
ഇൻഷ്വറൻസ് പ്രീമിയം കൂട്ടുന്നു. ജൂൺ ഒന്നിന് വർധനവ് നിലവിൽ വരും. 
2019-20 വർഷത്തിലാണ് അവസാനമായി പ്രീമിയം
പുതുക്കി നിശ്ചയിച്ചത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിരുന്നില്ല.
1000 സിസി എഞ്ചിൻ ശേഷിയുള്ള സ്വകാര്യ
കാറുകൾക്ക് 2094 രൂപയായിരിക്കും
പ്രീമിയം. 2072 രൂപയാണ് നിലവിലെ നിരക്ക്. 1000 സിസിക്കും 1500
സിസിക്കും ഇടയിലുളള കാറുകൾക്ക്
പ്രീമിയം 3416 രൂപയാകും. നിലവിൽ 3221
രൂപയാണ് നിരക്ക്.
150 സിസിക്ക് മുകളിലും 350 സിസിയിൽ
കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2804 രൂപയുമാണ് പ്രീമിയം.
40000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം നിലവിലെ 41561 രൂപയിൽ നിന്ന് 44242 രൂപയായി ഉയരും. 20000 കിലോഗ്രാമിൽ കൂടുതലുള്ളവയുടെ 33414 രൂപയിൽ നിന്ന് 35313 രൂപയായാണ് ഉയരുന്നത്.
ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയത്തിൽ 7.5% കിഴിവ് അനുവദിക്കും. 30 കിലോവാട്ടിൽ കൂടാത്ത സ്വകാര്യ ഇലക്ട്രിക് കാറുകൾക്ക് 1780 രൂപയും 30 കിലോവാട്ടിൽ കൂടുതലുള്ളതും 65 കിലോവാട്ട് ഇല്ലാത്തവയുമായ കാറുകൾക്ക് 2904 രൂപയുമായിരിക്കും പ്രീമിയം. വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% കിഴിവ് നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*