തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പോളിസി; വർഷം 399 രൂപ

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പോളിസിയിൽ ചേരാൻ പൊതുജനങ്ങൾക്ക് അവസരം. വർഷം 399 രൂപയാണ് പ്രീമിയം.

അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. അപകടം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അറുപതിനായിരം രൂപയും കിടത്തി ചികിത്സ ആവിശ്യമില്ലാത്ത സാഹചര്യത്തിൽ മുപ്പത്തിനായിരം രൂപയും ചികിത്സ ചെലവിനായി ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദിവസങ്ങളിൽ 10 ദിവസത്തേക്ക് ദിവസം ആയിരം രൂപ വീതം ലഭിക്കും.

അപകട മരണം സംഭവിച്ചാൽ അപകട നടന്ന സ്ഥലത്തു നിന്നും മൃതശരീരം വീട്ടിൽ എത്തിക്കുന്നതിന് 25000 രൂപയും സംസ്കാര ചെലവുകൾക്കായി 5000 രൂപയും ലഭിക്കും. മരണപ്പെടുന്ന വ്യക്തിയുടെ മക്കളുടെ പഠനചെലവിന് ഒരു ലക്ഷം രൂപയും നൽകും. 18 മുതൽ 65 വയസ് വരെ പ്രായമുള്ളവർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായെത്തി പോളിസിയിൽ ചേരാം. ഐ.പി.പി.ബി. അക്കൗണ്ട് ഉടമകൾക്ക് മാത്രമാണ് പോളിസിയിൽ ചേരാൻ അർഹത. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് തുറക്കുന്നതിനായി 176 രൂപയും കരുതേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*