ഈ കാഴ്ച അതിരമ്പുഴ ആശുപത്രിയ്ക്ക് സമീപമാണ്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു ഫാമിലി സഞ്ചരിച്ച ബൈക്ക് റോഡിലെ ചരലിൽ തെന്നി വീണു. ഭാഗ്യം കൊണ്ട് ദമ്പതികൾ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. റോഡിലെ സൈഡിലുള്ള ഓടയുടെ സ്ളാബ് റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിലായതു കൊണ്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേയ്ക് വണ്ടി കയറാൻ മണ്ണിട്ടിരുന്നതുമൂലം കാലക്രമേണ മണ്ണ് റോഡിലേയ്ക്ക് നിരന്നു. അതിലാണ് ഈ അപകടം സംഭവിച്ചത്. കാര്യം അതിലല്ല.
ഈ അപകടത്തിന് ശേഷം ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ രണ്ടു ചെറുപ്പക്കാരുടെ അവസരോചിതമായ ഇടപെടലാണ് ഇവിടെ പ്രസക്തി. സമീപവാസികളായ നൈസിൻ, അനീഷ് എന്ന ചെറുപ്പക്കാർ, ഇവർ റോഡിലെ മണ്ണും കല്ലും നീക്കുന്നതാണ് ഈ കാഴ്ച. നന്മയുള്ള കേരളം… നന്മ വറ്റാത്ത യുവ ഹൃദയങ്ങൾ.
Be the first to comment