കൊച്ചി:സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന മദ്രസ അധ്യാപകര്ക്കുമാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതി.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവേചനപരമായ ഉത്തരവ് പിന്വലിക്കണമെന്നും ക്രിസ്ത്യന് ന്യൂനപക്ഷമുള്പ്പടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശ രഹിത ഭവനവായ്പ പദ്ധതിയില് ഉള്പെടുത്തി പുതിയ ഉത്തരവിറക്കണമെന്നും കോണ്ഗ്രസ് ഗ്ലോബല് സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന, മദ്രസ അധ്യാപക ക്ഷേമനിധിയില് അംഗത്വമുള്ള വര്ക്കായി നല്കുന്ന ഭവനവായ്പ 2.5 ലക്ഷത്തില് നിന്നും 5 ലക്ഷമായി ഉയര്ത്തിയിരിക്കുന്നു എന്ന രീതിയിലാണ് സര്ക്കാര് ഉത്തരവ്. എന്നാല് കെഎസ്എംഡിഎഫ്സി യുടെ വെബ്സൈ റ്റിലുള്ള വിശദ വിവരങ്ങള് പരിശോധിക്കുമ്പോള് ഇത് പലിശ രഹിതവായ്പയാണെന്നു വ്യക്തമാണ്.
മുസ്ലീമിതര ന്യൂനപക്ഷങ്ങളെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കുന്ന മറ്റൊരു ഭവന വായ്പാ പദ്ധതിക്ക് കൂടിയ നിരക്കില് പലിശ ഈടാക്കുന്നുണ്ട്. ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ ലംഘനവുമാണ്.മദ്രസ അധ്യാപകര്ക്കു മാത്രമായി പലിശ രഹിത ലോണ് നല്കാന് ഉദ്ദേശിക്കുന്നെങ്കില് അത് പൂര്ണമായും മദ്രസാ അധ്യാപക ക്ഷേമനിധി ബോര്ഡാണ് നടപ്പിലാക്കേണ്ടത്. അതിനു പകരം ന്യൂനപക്ഷങ്ങളുടെ പൊതുവായ സംവിധാനങ്ങളിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്ന നടപടിയും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല.
എല്ലാ ന്യൂനപക്ഷവിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്കോളര്ഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ പേരില് നേര്പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പ്രത്യേക വിഭാഗക്കാര്ക്ക് മാത്രമുള്ള പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കുന്ന വിരോധാഭാസമാണ് കാണുന്നത്.ഇത്തരം അനീതിപരമായ നടപടികളില് നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പും കോര്പ്പറേഷനും പിന്മാറണം. സര്ക്കാര് പലിശ രഹിത വായ്പ പദ്ധതിയുമായി മുന്നോട്ടു പോവുകയാ ണെങ്കില്,അതില് ക്രിസ്ത്യന് ഉള്പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
പാലാ: വയനാട് ദുരന്തത്തിന്റെ പേരില് കര്ഷകരെ പീഡിപ്പിക്കാന് അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്ഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാന് ഇടയായത് ഗാഡ്ഗില് റിപ്പോര്ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത ഡയറക്ടര് ഡോ. ജോര്ജ് വര്ഗീസ് ഞാറക്കുന്നേല് പറഞ്ഞു. കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത സമിതി നടത്തിയ കര്ഷക […]
അതിരമ്പുഴ: സുറിയാനി സമുദായ ബോധമുണർത്തിയ സമുദായ സംഗമം ചരിത്ര സംഭവമായി. കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടത്തിയ സമുദായ സംഗമത്തിൽ ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുള്ള സമുദായ പ്രതിനിധികൾ സംബന്ധിച്ചു. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. […]
Be the first to comment