ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്‌ വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; റോബിന്‍ ബസിന് തിരിച്ചടിയായേക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞു. ഹർജിക്കാർ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന, അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്‌ടിച്ച റോബിൻ ബസിനും ഉത്തരവ് തിരിച്ചടിയാണ്. ബസ് പിടിച്ചിടാൻ പാടില്ലെന്ന കോടതി ഉത്തരവുമായി ടൂറിസ്റ്റ് പെർമിറ്റുള്ള ബസ്, സ്റ്റേജ് കാര്യേജായി ഉപയോഗിക്കുകയായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*