
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നടക്കുന്നത്.
ഓഗസ്റ്റ് 9 ന് ആണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാര്‍ശ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച് 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കും.
ആര്‍ട്ടിക്കിള്‍ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി അയച്ച കത്തില്‍ അറിയിച്ചിരുന്നു.നേരത്തെ, ഇടക്കാല പ്രധാനമന്ത്രിയുടെ പേര് ശനിയാഴ്ചയോടെ തീരുമാനിക്കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.
Be the first to comment