അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് തുടർച്ചയായ പരിശോധന നടത്തും: എം.ബി. രാജേഷ്

അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ പൊതു സർവീസ് രൂപീകൃതമായ ശേഷം ഇത്തരത്തിൽ നടന്ന ആദ്യ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അടക്കം അഞ്ചു പേരെ ഇതുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്തതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആഭ്യന്തര വിജിലൻസ് സംവിധാനം നിലവിൽ വന്നതിനെത്തുടർന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർമാരെ നിയോഗിച്ച് നടന്ന ആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നത്.  ഇന്റേണൽ വിജിലൻസ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്.  ഇത്തരത്തിൽ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തിൽ ചുരുങ്ങിയത് രണ്ട് തവണ എങ്കിലും പരിശോധന നടത്തുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.  പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ സമയബന്ധിതമായി കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*