
കുറവിലങ്ങാട്: അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് മണ്ണക്കനാട് ഒ എൽ സി ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി. സാലഡുകൾ, ജ്യൂസുകൾ, ഷേയ്ക്ക് എന്നിവയാണ് കുട്ടികൾ തയ്യാറാക്കിയത്. തുടർന്ന് പലതരത്തിലുള്ള രുചിക്കൂട്ടുകളെ അധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് സി. റിൻസി പരിപാടികൾക്ക് നേതൃത്വം നൽകി.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 20നാണ് അന്താരാഷ്ട്ര ഷെഫ് ദിനം ആചരിക്കുന്നത്. 2004ല്‍ അന്തരിച്ച ഷെഫ് ഡോ. ബില്‍ ഗല്ലഗറാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. ലോകമെമ്പാടുമുള്ള പാചകക്കാരുടെ സേവനങ്ങളെ സ്മരിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചരണം. ആരോഗ്യകരമായ ഭാവിയെ വളര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പെയിന്‍.
Be the first to comment