ജോർദാൻ: ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു. ഏഷ്യ പസഫിക് കോപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരമാണ്. കേരള സഹകഹരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ്റ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ജോർദാനിൽ എത്തിയത്.
ഊരാളുങ്കൽ സൊസൈറ്റി കേരള ബാങ്ക് കോവിഡ്കാല സഹകരണമേഖലയുടെ പ്രതിരോധം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തന മികവുകൾ എല്ലാം കോൺഗ്രസിൻ്റെ പ്രശംസ പിടിച്ചു പറ്റി. സഹകരണമേഖലയ്‌ക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് കേരളത്തിൻ്റെ സഹകരണമേഖല ലോകത്തിന് മാതൃകയായി മാറുന്നത്.
Be the first to comment