
അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍ യോഗ ദിനത്തില്‍ പങ്കാളിയായി. യോഗ ജീവിതചര്യയാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യോഗ ടൂറിസം വളരുകയാണെന്നും മോദി പറഞ്ഞു. ശ്രീനഗറിലെ ദാല്‍ തടാകത്തിന് സമീപത്ത് നാലായിരത്തോളം പേര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്തത്.
വിപുലമായ യോഗ ദിനാചരണമാണ് രാജ്യത്തിന്റെ ഓരോ കോണിലും നടന്നത്. യോഗ ആഗോള നന്മക്കുള്ള ശക്തമായ മാര്‍ഗമാണെന്നും സമ്പദ് രംഗത്തിന് യോഗ കരുത്ത് പകരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ദില്ലിയില്‍ വിവിധ ഇടങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗാഭ്യസം നടന്നു. ദില്ലി മില്ലേനിയം പാര്‍ക്കില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും തിരുവനന്തപുരം കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും യോഗാ ദിനാചരണത്തില്‍ പങ്കെടുത്തു.
Be the first to comment