അന്താരാഷ്ട്ര കോവളം മാരത്തണ്‍: അണിനിരന്നത് ആയിരത്തിലധികം പേര്‍

തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഫുള്‍ മാരത്തണില്‍ (42.2 കി.മീ ) 30നും- 45നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദീപു എസ് നായര്‍ ഒന്നാമനായി. ശ്രീനിധി ശ്രീകുമാര്‍ രണ്ടാംസ്ഥാനവും ഐ കെ അന്‍വര്‍ മൂന്നാംസ്ഥാനവും നേടി.

18- മുതല്‍ 29 വയസ്സുള്ളവരുടെ വിഭാഗത്തില്‍ ശുഭം ബദോ, ആര്‍ എസ് രാഹുല്‍ , ദേവാകാന്ത് വിശാല്‍ എന്നിവരും 46 നും 59 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ വിജയകുമാര്‍ സിംഗ, ഗിരീഷ് ബാബു, ദിനേശ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഹാഫ് മാരത്തണ്‍ (21.1 കി.മീ ), 10 കിലോമീറ്റര്‍ ഓട്ടം, അഞ്ചുകിലോമീറ്റര്‍ കോര്‍പറേറ്റ് റണ്‍, ഭിന്നശേഷിക്കാര്‍ക്കായി സൂപ്പര്‍ റണ്‍ എന്നിവയും നടന്നു.

നിഷ്, ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സൂപ്പര്‍ റണ്‍ സംഘടിപ്പിച്ചത്. യങ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് മുഖ്യസംഘാടകര്‍. കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കേരള പൊലീസ്, കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

എം.വിന്‍സെന്റ് എംഎല്‍എ, ഫുട്ബോള്‍ താരം ഐഎം വിജയന്‍, പാങ്ങോട് ആര്‍മി സ്റ്റേഷന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ പ്രശാന്ത് ശര്‍മ, എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ മണികണ്ഠന്‍, ദക്ഷിണമേഖലാ ഐജി ശ്യാം സുന്ദര്‍, രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ മാരത്തണ്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ ക്ലൗഡ് ഹോംസ് ഡയറക്ടര്‍ ബിജു ജനാര്‍ദനന്‍, വാട്സണ്‍ എനര്‍ജി ഡയറക്ടര്‍ ടെറന്‍സ് അലക്സ്, യങ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. സുമേഷ് ചന്ദ്രന്‍, കോ-ചെയര്‍ ശങ്കരി ഉണ്ണിത്താന്‍, ഇന്റര്‍നാഷണല്‍ കോവളം മാരത്തണ്‍ റൈസ് ഡയറക്ടര്‍ ഷിനോ, കോവളം മാരത്തണ്‍ റൈസ് കണ്‍വീനര്‍ മാത്യു ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*