ഇന്ന് അന്തർദ്ദേശീയ പുരുഷദിനം

ഇന്ന് നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്‌. തുടർന്ന് ഈ ദിവസത്തിൻറെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

ഈ വർഷത്തെ പുരുഷദിനത്തിന്റെ  തീം ‘പുരുഷന്മാരെയും ആൺകുട്ടികളെയും സഹായിക്കുക’ എന്നതാണ്. ഈ ദിവസം നമ്മുടെ ജീവിതത്തിലെ പുരുഷന്മാരെയും അവർ നമ്മുടെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങളെയും ആദരിക്കുന്നു. 

അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിൻറെ ലക്ഷ്യങ്ങളാണ്‌.

ഈ ദിനം അന്താരാഷ്ട്ര വനിത ദിനത്തോട് മത്സരിക്കാനല്ല, മറിച്ച് പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെയും പോസിറ്റീവ് പുരുഷത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനാണ്.

*Happy Men’s Day

 

 

Be the first to comment

Leave a Reply

Your email address will not be published.


*