ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാ ദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.

1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. 

മുന്നിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തിൽ മുന്നേറുന്നത്. നാല് ചുവരിനുള്ളിൽ സ്ത്രീകൾ ഇരുന്നിരുന്ന കാലമൊക്കെ കടന്നുപോയിരിക്കുന്നു. ഇന്ന് മർമ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ്. തളിച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ‌ തെളിയിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയും തങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും അവളെ പുരുഷന്റെ അടിമയായും പുരുഷ മേധാവിത്വം കാട്ടുന്നതിനുള്ള ഇടമായും കാണുന്നവർ സമൂഹത്തിലുണ്ട് എന്നത് അവരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്.

ഉയരങ്ങളിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് പകരുന്നത് ആകട്ടെ ഈ ദിനം. പെൺകരുത്തിന്റെ കാഹളം മുഴങ്ങാൻ വരാനിരിക്കുന്ന നാളുകൾ അവളുടെത് കൂടിയായി മാറട്ടെ എന്ന് ആശംസിക്കാം. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*