
ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്ന യോഗയുടെ മഹനീയത കൈമാറി യോഗാ ദിനം പ്രൗഢമാക്കി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഗൈഡ് കമ്പനിയുടെ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനർ കുമാരി ഗായത്രി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. കുട്ടികളുടെ യോഗാ പ്രദർശനവും നടന്നു.
Be the first to comment