കുറഞ്ഞ ചെലവില്‍ ലഹരി; ഒഴിഞ്ഞ നിലയില്‍ ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ കണ്ടെത്തി

ദക്ഷിണാഫ്രിക്കന്‍ നഗരമായ വെരുലത്ത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ സുരക്ഷാ സംഘം ഈ മേഖലയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ചുമയ്ക്കുള്ള മരുന്നിന്‍റെ ആയിരക്കണക്കിന് കാലിയായ ബോട്ടിലുകള്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ വടക്ക് തീരത്താണ് വിചിത്ര സംഭവം.  

ലഹരി, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ക്രിമിനലുകളുടെയും താവളമെന്ന് വിലയിരുത്തുന്ന മേഖലയിലാണ് ഒഴിഞ്ഞ ചുമ മരുന്നുകുപ്പികൾ കുന്നുകൂടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍   ഷെഡ്യൂൾ 2, 3 പരിധിയിൽ വരുന്ന മരുന്നുകുപ്പികളാണ് കണ്ടെത്തിയത്. ഷെഡ്യൂള്‍ 2, 3 ന്‍റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്‍ക്കാന്‍ പാടില്ലെന്ന് നിയമം നിലവിലിരിക്കെയാണ് ഒരുമിച്ച് ഇത്രയധികം ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

ഫാര്‍മസികളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ഈ മരുന്നുകള്‍ ഫാര്‍മസിയിലൂടെ വില്‍പന നടത്തിയിട്ടുള്ളവയല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലഹരി വസ്തുവായി ഈ മരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കുറഞ്ഞ ചെലവില്‍ ലഹരി നേടാനുള്ള മാര്‍ഗമായാണ് കഫ് സിറപ്പിനെ ക്രിമിനലുകള്‍ ഉപയോഗിക്കുന്നതെന്ന സംശയത്തിലാണ് പൊലീസുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*