രാഹുലിന്റെ പോരാട്ടത്തിനും രക്ഷിക്കാനായില്ല , ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിന്

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മികവിലേക്കുയര്‍ന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. 27-ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. 

Be the first to comment

Leave a Reply

Your email address will not be published.


*