അരങ്ങേറ്റ സീസണിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് .ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത് .രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തകര്‍ത്തടിച്ച ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി.മില്ലര്‍ 68 റണ്‍സെടുത്ത് പുറത്താവാതെ ടീമിന് വിജയം സമ്മാനിച്ചപ്പോള്‍ 40 റണ്‍സെടുത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും അപരാജിതനായി നിന്നു.അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ ഫൈനലിലെത്തിക്കാന്‍ നായകന്‍ ഹാര്‍ദിക്കിന് സാധിച്ചു. ഒരു സമയത്ത് കളി കൈവിട്ട് പോകുകയാണെന്ന് തോന്നിച്ചെങ്കിലും അവസാനഓവറുകളില്‍ മില്ലര്‍ ആളിക്കത്തി. അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. പ്രസിദ്ധ് കൃഷ്ണ ചെയ്ത ആദ്യ മൂന്ന് പന്തും സിക്‌സിന് പായിച്ച് മില്ലര്‍ വിജയം അനായാസമാക്കി .തോറ്റെങ്കിലും രാജസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല.രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ നിന്ന് വിജയിച്ചുവരുന്ന ടീമിനെ കീഴടക്കിയാല്‍ രാജസ്ഥാന് ഫൈനലില്‍ ഇടം നേടാം. 

Be the first to comment

Leave a Reply

Your email address will not be published.


*