IPL 2025- സഞ്ജുവിനും ജുറേലിനും അര്‍ധ സെഞ്ച്വറി; കൂറ്റൻ ലക്ഷ്യത്തിലേക്ക് പൊരുതുന്നു

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ബാറ്റേന്തുന്നു. മത്സരത്തില്‍ 287 റണ്‍സിലേക്ക് ബാറ്റേന്തുന്ന രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ ധ്രുവ് ജുറേലും 50 പിന്നിട്ടു.

സഞ്ജു നിലവില്‍ 7 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി ക്രീസില്‍. ജുറേല്‍ 69 റണ്‍സുമായും ക്രീസില്‍. താരം 5 ഫോറും 6 സിക്‌സും തൂക്കി.

രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയിലായിരുന്നു. 50 റണ്‍സിനിടെ അവര്‍ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. 13 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ.

യശസ്വി ജയ്‌സ്വാള്‍ (1), താത്കാലിക നായകന്‍ റിയാന്‍ പരാഗ് (4), നിതിഷ് റാണ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് നാലാം വിക്കറ്റില്‍ സഞ്ജു- ജുറേല്‍ സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനു താങ്ങായത്.

Be the first to comment

Leave a Reply

Your email address will not be published.


*