
ഐപിഎല്ലിൽ ഹൈദരാബാദിന് കുറ്റൻ സ്കോർ. രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് തന്നെ നേടിയ 287 ആണ് ഉയർന്ന ടീം ടോട്ടൽ. ഹെഡിന്റെ തകർപ്പൻ തുടക്കത്തിന് ശേഷം ഹൈദരാബാദിനായി ഇറങ്ങിയ എല്ലാ ബാറ്റർമാരും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്.
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.
രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.
നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.
Be the first to comment