കൊച്ചി: ഫുട്ബോൾ ലോകകപ്പ് ആവേശം ഒഴിഞ്ഞു, ഇനി ഐപിഎല്ലിനായുളള കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. 2023 ഏപ്രിലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായുളള താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ലേലം ആരംഭിക്കുന്നത്. ലേല നടപടികള്‍ വൈകിട്ടുവരെ നീളാം. 405 കളിക്കാരാണ് ഐപിഎല്ലില്‍ അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഏത് ടീമിലാണ് ഇടംപിടിക്കുക എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്‌സും കൊച്ചിയിലെത്തിയിട്ടുണ്ട്.
10 മലയാളി താരങ്ങളും ഐപിഎല്‍ താര ലേലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാണിച്ച് നില്‍ക്കുന്ന രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ വരുന്ന മലയാളി താരങ്ങള്‍.
Be the first to comment