
ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകള്‍. മിസൈലുകള്‍ എവിടെയെങ്കിലും പതിച്ചോ അല്ലെങ്കില്‍ നിർവീര്യമാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
The footage shows Iran’s missile attack against hostile enemy, sky of Tabriz pic.twitter.com/vYlco3QKQf
— IRNA News Agency (@IrnaEnglish) October 1, 2024
അതേസമയം, ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിനെ (ഐആർജിസി) ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ ന്യൂസ് ഏജൻസ് റിപ്പോർട്ട് ചെയ്തു. ഇസ്മയില്‍ ഹനിയ, ഹസൻ നസറുള്ള എന്നിവരുടെ രക്താസക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആർജിസി വ്യക്തമാക്കി.
Be the first to comment