വെസ്‌റ്റ് ഇൻഡീസ് പുറത്ത്, അയർലൻഡ് സൂപ്പർ 12ലേക്ക്

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് സൂപ്പർ 12ലേക്ക് പ്രവേശനവുമായി അയർലൻഡ്. രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസിന് പുറത്തേക്കുള്ള വഴി തെളിച്ചാണ് അയർലൻഡിന്റെ ചരിത്രനേട്ടം. ഹോബാർട്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് അയർലൻഡ് മുന്നേറിയത്. 

48 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം പുറത്താകാതെ 66 റൺസ് നേടിയ പോൾ സ്‌റ്റെർലിംഗ് ഐറിഷ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 147 റൺസ് പിന്തുടർന്ന അയർലൻഡ് 15 പന്തുകൾ ബാക്കി നിൽക്കെയാണ് ജയിച്ചത്. 23 പന്തിൽ 37 റൺസ് നേടിയ ബൽബീനിയും ജയത്തിൽ നിർണായകമായി.

ഗാരെത് ഡെലാനിയാണ് പ്ളയർ ഓഫ് ദി മാച്ച്. എവിൻ ലൂയിസ്, നിക്കോളാസ് പൂരൻ, റോവ്മാൻ പവൽ എന്നിവരുടെ വിക്കറ്റുകളാണ് ഡെലാനിക്ക് ലഭിച്ചത്. ഡെലാനിയുടെ ബൗളിംഗ് മികവാണ് വെസ്‌റ്റ് ഇൻഡീസിനെ താരതമ്യേന ചെറിയ ടോട്ടലിൽ ഒതുക്കിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*