പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?

യാതൊരു വിധ പ്രിസര്‍വേറ്റീവുകളും ഇല്ലാത്ത പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. നിര്‍ജ്ജലീകരണം, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥതകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പമ്പകടത്താന്‍ ബെസ്റ്റാണ് തേങ്ങാ വെള്ളം പതിവായി കുടിക്കുന്നത്.

എന്നാല്‍ പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?തേങ്ങാ വെള്ളത്തില്‍ ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താൻ കഴിയും. കൂടാതെ 200 മില്ലിലിറ്റർ തേങ്ങാ വെള്ളത്തിൽ 40 മുതൽ 50 വരെ കലോറിയും 10 ​ഗ്രാം കാബ്സും അടങ്ങിയിട്ടുണ്ട്.

ഇത് കാപ്പി അല്ലെങ്കിൽ ചായയ്ക്ക് സമാനമാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും തേങ്ങാ വെള്ളം കുടിക്കാം. അളവില്‍ നിയന്ത്രിക്കണമെന്ന് മാത്രം. ദിവസത്തിൽ രണ്ടുതവണ 8 ഔൺസ് (250 മില്ലി ലിറ്റർ) തേങ്ങാ വെള്ളം കുടിക്കാം. അതിൽ അധികമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

കൂടാതെ അതിനൊപ്പം പ്രോട്ടീൻ അല്ലെങ്കിൽ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണവും ഒപ്പം കഴിക്കണം. അതായത് ബദാം, കപ്പലണ്ടി തുടങ്ങിയവ തേങ്ങാ വെള്ളം കുടിക്കുമ്പോൾ ഒപ്പം കൂട്ടാൻ മറക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള സ്പൈക്ക് ഒഴിവാക്കാൻ സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*