ബെംഗളൂരു ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു. അതേ സമയം ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയത്. ജാക്കിക്കൊപ്പം അപടകത്തില്‍ പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പരിശോധന ആരംഭിച്ചത്
ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍ ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അത് അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും മനാഫ് പറഞ്ഞു.
ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. നാളെ രാവിലെ 8.30ഓടെ തിരച്ചില്‍ ആരംഭിക്കും. കൂടുതല്‍ ആളുകളോടെ സഹായത്തോടെയായിരിക്കും നാളത്തെ തിരച്ചില്‍ നടക്കുക. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. മുങ്ങിത്താഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ട്. വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
Be the first to comment