മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി ബ്ലാസ്റ്റേഴ്സും കൊച്ചി സ്റ്റേഡിയവും

ഇന്ത്യൻ സൂപ്പർ ലീഗിൽ 2022-23 സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ പിച്ചിനുള്ള അവാർഡ്  കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്. 

കഴിഞ്ഞ രണ്ട് സീസണുകൾ കൊവിഡ് മൂലം ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടത്തിയത്. ആരധകരുടെ ആരവങ്ങളും ഹോം അഡ്വാൻറ്റേജും ഇല്ലാത്ത വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ പൂർവസ്ഥിതിയിലായ സീസണിൽ ഏറ്റവും മികച്ച പിച്ചിനുള്ള അവാർഡ് കേരള ബ്ലാസ്റ്റേഴ്സിനെയും കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തെയും തേടിയെത്തിയതിൽ ആരാധകർ ആവേശത്തിലാണ്.

2018 – 19 സീസണിലും ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച കളിക്കളത്തിനുള്ള അവാർഡ് കൊച്ചി സ്റ്റേഡിയം നേടിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*