
ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും, ഗാസയ്ക്കുള്ള സഹായം സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായും ബ്ലിങ്കെൻ അറിയിച്ചു.
“അമേരിക്കൻ പ്രസിഡന്റ് ബുധനാഴ്‌ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രയേലിനും ഗാസയ്ക്കും ലോകത്തിനും വേണ്ടിയുള്ള നിർണായക നിമിഷത്തിലാണ് അദ്ദേഹം ഇവിടെ വരുന്നത്. ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.”- യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രഖ്യാപിച്ചു. ഹമാസിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്ന് ബൈഡൻ വ്യക്തമാക്കുമെന്നും ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
ഗാസയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതിനായുള്ള പദ്ധതികൾ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായും ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുദ്ധ ഭൂമിയിൽ നിന്ന് സാധാരണ ജനങ്ങളെ മാറ്റി നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
Be the first to comment