ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വെടിനിർത്തലിന് ശേഷമുള്ള ആക്രമണത്തിൽ 175 പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കേറ്റു. വെടിനിർത്തലിനായി ചർച്ചകൾ തുടരുന്നെന്ന് ഖത്തറും അമേരിക്കയും വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ചർച്ചകൾ തുടരുന്നതായി ഈജിപ്തും അറിയിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ഇതിനിടെ ഗാസയിൽ ഗുരുതര സാഹചര്യമെന്ന് യുണിസെഫും വ്യക്തമാക്കി. ലെബനൻ അതിർത്തിയിലേയ്ക്കും സംഘർഷം വ്യാപിച്ചിട്ടുണ്ട്. രണ്ട് പേർ കൊല്ലപ്പെട്ടു.
ഹമാസിന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ട 50ഓളം ലക്ഷ്യങ്ങളെ അക്രമിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഖാന്‍ യൂനിസിൽ നിന്നും ആളുകള്‍ കൂടുതല്‍ തൊക്കോട്ട് ഒഴിഞ്ഞ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന റഫ മേഖലയിലേയ്ക്ക് മാറണമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. റഫ അതിർത്തി വഴിയത്തുന്ന സഹായ ട്രക്കുകൾ ഇസ്രയേൽ പ്രതിരോധ സേന തടയുന്നതായി റിപ്പോർട്ട്. ഗാസക്ക് സമീപം ബഫർ സോൺ വേണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Be the first to comment