75 ദിവസത്തെ യുദ്ധം ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ (Gaza) പൂർണ്ണമായും നശിപ്പിച്ചിരുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഹമാസ് നടത്തുന്ന സർക്കാർ മാധ്യമമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ ലക്ഷക്കണക്കിന് ഗാസ സ്വദേശികൾ നാട് ഉപേക്ഷിച്ച് പലായനം ചെയ്തതായും കണക്കുകളിൽ നിന്നും വ്യക്തമാവുകയാണ്. 

ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരിൽ 8,000-ത്തിലധികം കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 52,000-ത്തിലധികം ജനങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഗാസയിൽ നിന്ന് 6,700 പേരെ കാണാതായിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 310 മെഡിക്കൽ ജീവനക്കാരും 35 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും 97 മാധ്യമപ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് മാധ്യമം വ്യക്തമാക്കുന്നത്. 

അതേസമയം, വെസ്റ്റ്ബാങ്ക് നഗരങ്ങളായ ഹെബ്രോണിലും ബെത്‌ലഹേമിലും ഇസ്രായേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗസയിലെ പലയിടത്തും അതിരൂക്ഷമായ ഇസ്രായേൽ ആക്രമണം നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*