ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ).  ബഹിരാകാശ നിലയത്തിൻ്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്.  ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി.

ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് നിലയം സ്ഥാപിക്കുക.  ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ തുടക്കത്തില്‍ രണ്ട് മുതല്‍ നാല് പേര്‍ക്ക് വരെ കഴിയാനാവും.  നിലയം യാഥാര്‍ത്ഥ്യമാവുന്നതോടെ ബഹിരാകാശത്ത് സ്വതന്ത്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.  റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയങ്ങള്‍ അയച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*