ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-20 സാറ്റ്‌ലൈറ്റ്. ഇന്ത്യയുടെ സ്വന്തം റോക്കറ്റിന് ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഐഎസ്ആര്‍ഒ സ്‌പേസ് എക്‌സിന്റെ സഹായം തേടിയത്. യുഎസിലെ കേപ്പ് കാന്‍വറെല്ലില്‍ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക. യുഎസിലെ കേപ് കാനവറലില്‍ നിന്ന് വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 14 വര്‍ഷമായിരിക്കും സാറ്റ്‌ലൈറ്റിന്റെ കാലാവധി.
ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തിനായി ഫ്രഞ്ച് കൊമേഴ്‌സ്യല്‍ കമ്പനിയായ അരിന്‍സ്‌പേസിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, നിലവില്‍ ഉപഗ്രഹ വിക്ഷേപത്തിനായി കമ്പനിയുടെ കൈവശം റോക്കറ്റുകളൊന്നും ഇല്ല. യുക്രെയ്ന്‍ യുദ്ധം കാരണം റഷ്യയേയും ആശ്രയിക്കാന്‍ സാധിക്കാന്‍. ഈയൊരു സാഹചര്യത്തിലാണ് സ്‌പേസ് എക്‌സിനെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തത്.
Be the first to comment