
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പൊതുമരാമത്ത് വകുപ്പ് വഴി ചെയ്യാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് – ഗതാഗതമന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകൾ ഇനിമുതൽ സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിർമ്മിക്കുവാനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചർച്ചയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പിഡബ്ല്യുഡി, ടൂറിസം-ഗതാഗത വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പിഡബ്ല്യുഡി മുഖേന ചെയ്യും.കെഎസ്ആര്‍ടിസി, ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കും. പിഡബ്ല്യുഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Be the first to comment