അർജുനെ തെരയാൻ 50 ലക്ഷം രൂപ ചെലവിട്ട് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ, മഞ്ചേശ്വരം എംഎൽഎ , ഉത്തര കന്നഡ ജില്ലാ കലക്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കും. 50 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഡ്രഡ്ജർ ഉപയോഗിച്ച് പുഴയിലെ വലിയ കല്ലും മരങ്ങളും എല്ലാം നീക്കം ചെയ്താൻ തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചേക്കും. ഗോവയിലെ മാണ്ഡവി നദിയിലൂടെയാണ് ഡ്രഡ്ജർ കൊണ്ടു വരുക.

സ്വാതന്ത്ര്യദിനമായതിനാൽ വ്യാഴാഴ്ച തെരച്ചിൽ ഉണ്ടായിരിക്കില്ല. ഡ്രഡ്ജർ എത്തുന്നതു വരെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽ‌പ, നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ എന്നിവർ തെരച്ചിൽ നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*