
കടുത്തുരുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആഴ്ചകളാകുന്നു.തകരാർ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ശുദ്ധജലം ലഭിക്കാതെ വ്യാപാരികളും ടൗൺ നിവാസികളും വലയുകയാണ്. പരാതിയുമായി പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. ടൗണിലെ ഓഫിസുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനെയാണ് ആശ്രയിക്കുന്നത്.
വെള്ളം ഇല്ലാത്തതുമൂലം ഓഫിസുകളിൽ ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത സ്‌ഥിതിയാണ്. വ്യാപാര സ്‌ഥാപനങ്ങളിൽ വെള്ളം വില കൊടുത്ത് വാങ്ങുകയാണ്. ടൗണിൽ റോഡിന് അടിയിലുള്ള ഓടയിൽ കൂടി സ്‌ഥാപിച്ചിരുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളം ഇല്ലാതാവാൻ കാരണം. മൂന്നാഴ്‌ച മുൻപ് പൊട്ടിയ പൈപ്പ് നന്നാക്കിയിരുന്നു. ഇതാണ് വീണ്ടും പൊട്ടിയത്. ഇനി പൈപ്പ് തകരാർ പരിഹരിക്കണമെങ്കിൽ റോഡ് കുഴിക്കേണ്ടി വരും. ടൗണിനു നടുവിൽ റോഡ് കുഴിച്ച് പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതാണ് പൈപ്പ് നന്നാക്കാൻ വൈകുന്നത് എന്നാണ് വിശദീകരണം.
Be the first to comment