എന്താണ് ടെയിൽ ​ഗേറ്റിങ്?,മൂന്ന് സെക്കൻ്റ് റൂൾ പാലിക്കാറുണ്ടോ?; സുരക്ഷിത യാത്രയ്ക്ക് മാർ​ഗനിർദേശവുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നത് അപകടം ഉണ്ടാവാൻ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ ഒരു സുരക്ഷിത ദൂരം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് ടെയിൽ ​ഗേറ്റിങ്. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ “Safe Distance” ൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കൻ്റുകൾക്ക് ശേഷമേ വാഹനം ആ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേരള മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*