
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് ഇത്തവണ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും. ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത രാഹുലും റായ്ബറേലിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്കയും എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തുടങ്ങുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇത് ചര്‍ച്ച ചെയ്യും. ഈ ആഴ്ചയോടെ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.
Be the first to comment