മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി അപ്പര്‍ സര്‍ക്യൂട്ടില്‍. ഇന്ന് വ്യാപാരത്തിനിടെ 20 ശതമാനം കുതിച്ചതോടെയാണ് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. ഓഹരി ഒന്നിന് 109.44 എന്ന നിലയിലേക്കാണ് ഒല മുന്നേറ്റം കാഴ്ചവെച്ചത്. വെള്ളിയാഴ്ചയും ഒല 20 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഒന്നാംപാദ ഫലം കമ്പനി പുറത്തുവിടാനിരിക്കേയാണ് മുന്നേറ്റം. കൂടാതെ ഒല ആദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ പോകുന്നതും കമ്പനിയുടെ ഓഹരിയെ സ്വാധീനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതും കമ്പനിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു.
ഓഫര്‍ ഫോര്‍ സെയിലിലൂടെയും പുതിയ ഓഹരികള്‍ ഇഷ്യു ചെയ്തും 5500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി ഐപിഒ ഇറക്കിയത്. ലിസ്റ്റ് ചെയ്ത ദിവസവും വിപണിയില്‍ വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്.
Be the first to comment