ചൂട് കൂടും, രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ഈ മാസം മഴ പെയ്യില്ല

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് കുറച്ചുനാളുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രതാപനില 1.5 ഡിഗ്രി വർധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയിൽ ചൂട് വർധിക്കാൻ കാരണമായിട്ടുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ ഒന്നു മുതൽ 2 ഡിഗ്രിവരെ ചൂട് ഈ വർഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാൻ സാധ്യതയില്ലെന്നും വിദഗ്ധർ പ്രവചിക്കുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 38-40 ഡിഗ്രി സെൽഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*