
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിൻ്റെ എല്ലാ മത്സരങ്ങളിലും ആരാധകര്‍ കാത്തിരിക്കുന്നത് ‘തല’ ധോണി ബാറ്റുവീശുന്നതിന് വേണ്ടിയാണ്. അവസാനത്തെ ഒരു പന്താണെങ്കിലും ധോണി ക്രീസിലിറങ്ങിയാല്‍ ആരാധകര്‍ ആവേശത്തിൻ്റെ പരകോടിയിലെത്താറുമുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും ധോണി ബാറ്റിങ്ങിനിറങ്ങി. ചെന്നൈയ്ക്ക് വിജയിക്കാന്‍ വെറും മൂന്ന് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോഴാണ് മുന്‍ ക്യാപ്റ്റന്‍ ക്രീസിലെത്തുന്നത്. ഇതിന് തൊട്ടുമുന്‍പ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെറിയൊരു പണിയൊപ്പിച്ചു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Jadeja teased the crowd by walking ahead of Dhoni as a joke. This team man
pic.twitter.com/Kiostqzgma
— 𝐒𝐞𝐫𝐠𝐢𝐨 (@SergioCSKK) April 8, 2024
17-ാം ഓവറിലാണ് ശിവം ദുബെ മടങ്ങിയത്. വിക്കറ്റ് വീണതോടെ ചെപ്പോക്ക് സ്‌റ്റേഡിയം ഒന്നാകെ ധോണിക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. എന്നാല്‍ പവിലിയനില്‍ നിന്നിറങ്ങിയത് ജഡേജയായിരുന്നു. ധോണിയെ പ്രതീക്ഷിച്ച് നിന്ന ചെപ്പോക്ക് സ്‌റ്റേഡിയമൊന്നാകെ ബാറ്റും കൈയില്‍ പിടിച്ച് വരുന്ന ജഡേജയെ കണ്ടതോടെ നിശബ്ദമായി. ഇതുമനസ്സിലായതും ജഡേജ ചിരിച്ചുകൊണ്ട് പവിലിയനിലേക്ക് തിരിച്ചുനടന്നു. തൊട്ടുപിന്നാലെ ധോണി ക്രീസിലേക്ക് എത്തുകയും ചെയ്തു. ജഡേജ പറ്റിച്ചതാണെന്ന് മനസ്സിലായതോടെ കണ്ടുനിന്നവര്‍ക്ക് ചിരിയടക്കാനായില്ല.
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. കൊല്‍ക്കത്തയെ 137 റണ്‍സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് (67) ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദും അഞ്ചാമനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് മത്സരം ഫിനിഷ് ചെയ്തത്. മൂന്ന് പന്ത് നേരിട്ട ധോണി ഒരു റണ്‍ മാത്രമെടുത്തു.
Be the first to comment