
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി മാറി.
നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളാണ് ജെയ്ക് വഹിക്കുന്നത്. സ്ഥാനാർഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്തുണ്ടാവും.
Be the first to comment